മലപ്പുറം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും നാളെ ചെറിയ പെരുന്നാൾ ആണെന്ന് അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും വ്യക്തമാക്കി.
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ആഘോഷങ്ങളോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകൾ നടക്കും.
