കരിക്കെ( പാണത്തൂർ ): കർണാടകയിലെ കരിക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയി മലയാളിയായ എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കരിക്കെ ഗ്രാമ പഞ്ചായത്തിലെ അടുത്ത രണ്ടര വർഷത്തെ പ്രസിഡണ്ട് ആയാണ് എൻ ബാലചന്ദ്രൻ നായർ തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 11 മെമ്പർ മാരിൽ 9 പേർ കോൺഗ്രസും, 2 പേർ ബിജെപിയുമാണ്. പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണം ആയിരുന്നു. അവസാന രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ വന്നതുകൊണ്ടാണ് എൻ ബാലചന്ദ്രൻ നായർ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എതിർ സ്ഥാനാർത്ഥിയായി ആരും മത്സര രംഗത്ത് ഇല്ലാത്തതു കൊണ്ട് എൻ ബാലചന്ദ്രൻ നായരെ എതിരില്ലാതെ പ്രസിഡണ്ടായി പ്രഖ്യാപിക്കുകയായിരുന്നു