മൈസൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം മുണ്ടക്കയം സ്വദേശി ജീവന് ടോം(21), കുണ്ടറ പെരുമ്പുഴ സ്വദേശി അശ്വിന് പി.നായര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്ക് പോകവെയായിരുന്നു അപകടം.
ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. മൈസൂരു ശക്തിനഗറിലാണ് ജീവന് ടോമിന്റെ കുടുംബം താമസിക്കുന്നത്. സംസ്കാരം നാളെ വൈകീട്ട് മൂന്നിന് മൈസൂരു മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
![](https://mlozaudj56ft.i.optimole.com/w:598/h:361/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/dryanage.jpeg)