നവകേരള സദസ് ; സംഭാവന നൽകാനുള്ള അഭ്യർത്ഥന തളളി ഇടത് മുന്നണി ഭരിക്കുന്ന വോർക്കാടി പഞ്ചായത്ത്

കാസർകോട്: നവകേരള സദസ്സിനു സംഭാവന നൽകണമെന്ന സർക്കാർ അഭ്യർത്ഥന ഇടതു മുന്നണി ഭരണത്തിലുള്ള വൊർക്കാടി പഞ്ചായത്ത്  നിരസിച്ചു.ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നു ചേർന്ന പഞ്ചായത്തു ഭരണ സമിതി ആറിനെതിരെ പത്തു വോട്ടിന് സർക്കാർ നിർദ്ദേശം തളിക്കളഞ്ഞു .16 അംഗ ഭരണസമിതിയിൽ ഭരണ മുന്നണിയായ ഇടതുമുന്നണിക്ക് ആറ് അംഗങ്ങളേയുള്ളൂ. മൂന്നു സി.പി.എം. അംഗങ്ങളും രണ്ടു സി.പി.ഐ അംഗങ്ങളും ഒരു ഇടതു മുന്നണി സ്വതന്ത്രനും,പ്രതിപക്ഷത്ത് ബി ജെ പിക്ക് അഞ്ചും കോൺഗ്ര സിനും  ലീഗിനും രണ്ടു വീതവും അംഗങ്ങളുണ്ട്‌. എസ്.ഡി.പി.ഐ.യുടെ ഒരു അംഗവും പ്രതിപക്ഷത്താണ്.
              നവകേരള സദസ്സിന് 50000 രൂപ നൽകാനായിരുന്നു പത്തായത്തു ഭാരവാഹികളുടെ നീക്കമെന്നു പറയുന്നു. ഇതു മണത്തറിഞ്ഞ വതുമുന്നണി അംഗങ്ങൾ അക്കാര്യം ഭരണ സമിതി ചർച്ച ചെയ്യണമെന്നും അതിനു ശേഷമേ തീരുമാനമെടുക്കാവു എന്നും സെക്രട്ടറിയോടാവശ്യപ്പെട്ടു . അതിന്റെ അടിസ്ഥാനത്തിൽ ഇന്നു ചേർന്ന യോഗത്തിൽ ഭരണമുന്നണിക്കെതിരെ പ്രതിപക്ഷത്തെ 10 മെമ്പർമാർ വോട്ടു ചെയ്തു. ക്ഷേമ പദ്ധതികൾ ക്കുപോലും പണമില്ലാത്ത സാഹചര്യത്തിൽ ഭാരിച്ച തുക സംഭാവന ചെയ്യാൻ പഞ്ചായത്തിനാവില്ലെന്ന് അവർ വാദിച്ചു
        കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ബി ജെ.പി. ആധികാരത്തിൽ എത്താതിരിക്കുന്നതിന് യു.ഡി.എഫുo എസ് സി.പി.ഐ.യും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നു. ബി.ജെ.പി.യും തിരഞ്ഞടുപ്പിൽ നിന്നു വിട്ടു നിന്നതോടെ മത്സരരംഗത്തുണ്ടായിരുന്ന ഇടതുമുന്നണിക്കു പഞ്ചായത്തു ഭരണ സാരഥ്യം ലഭിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page