ഡെറൂഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ 10 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ഇന്നു രാത്രിയോ നാളെ രാവിലെയോ പുറത്തെത്തിക്കുമെന്ന് രക്ഷാദൗത്യം സംഘം പ്രത്യാശ പ്രകടിപ്പിച്ചു. ഇവരെ രക്ഷിക്കുന്നതിനാരംഭിച്ച ഡ്രില്ലിംഗ് 39 മീറ്റര്‍ ആഴം കഴിഞ്ഞു. 18 മീറ്റര്‍ കൂടി കുഴിച്ചാല്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കടുത്ത് രക്ഷാപ്രവര്‍ത്തനം എത്തുമെന്നുസംഘം പ്രത്യാശ പ്രകടിപ്പിച്ചു ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്പറേഷന് ഉള്‍പ്പെടെ അഞ്ചു സര്‍ക്കാര്‍ ഏജന്‍സികളും പ്രധാനമന്ത്രിയുടെ ഓഫീസും രക്ഷാപ്രവര്‍ത്തനത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കു ചെറുദ്വാരങ്ങള്‍ തുരന്ന് ഭക്ഷണവും മരുന്നും എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.