കുമ്പള: ഷിറിയ പുഴയുടെ ആരിക്കാടി കടവത്ത് അനധികൃത മണലെടുപ്പ് ത്വരിതഗതിയില്‍ ആരംഭിച്ചു. രാത്രിയില്‍ ശരാശരി 30 ലോഡ് പൂഴി മാഫിയ സംഘം ഇവിടെ നിന്നു കടത്തിക്കൊണ്ടിരിക്കുന്നു. മണലൂറ്റല്‍ തീരത്തു നിന്നായതിനാല്‍ മണല്‍ത്തിട്ട കുറഞ്ഞു കടല്‍ക്ഷോഭം കരയിലേക്ക് കയറിക്കൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്റ്റേഷനു മുന്നിലാണ് കൊള്ളയെന്നും ഇതു പൊലീസിന്റെ കാവലിലായിരിക്കുമെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. വന്‍കിട കഞ്ചാവ് മണല്‍ മാഫിയകളാണ് മണല്‍ കടത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നും ഇക്കാര്യം അധികൃതരെ അപ്പപ്പോള്‍ അറിയിക്കുന്നുണ്ടെങ്കിലും നടപടി ഒന്നുമുണ്ടാവുന്നില്ലെന്നു നാട്ടുകാര്‍ക്കു പരിഭവമുണ്ട്. ഇക്കാര്യം ജില്ലാ കളക്‌ടറെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ സൂചിപ്പിച്ചു.