വനിതാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ചു; ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ

ചെന്നൈ: വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍. കള്ളക്കുറിച്ചി ജില്ലാ കളക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, പൊതുപരിപാടികളിലും ഔദ്യോഗിക വസതിയിലുമെത്തി അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. ആരോപണങ്ങളിൽ നടപടിയെടുക്കാൻ വൈകിയതിന് വിജയ് സർക്കാരിനെ മദ്രാസ് ഹൈക്കോടതി വിമർശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. തനിക്ക് ലൈംഗികച്ചുവയുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും, അനുചിതമായി പെരുമാറിയതായും, മദ്യലഹരിയിൽ തന്റെ ഔദ്യോഗിക വസതിയിലേക്ക് എത്തിയതായും …