റാസൽഖൈമ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ദുബായ്: റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) ആണ് മരിച്ചത്. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷ് (26) എന്നിവരാണ് നേരത്തെ തിരിച്ചറിഞ്ഞ മറ്റ് മലയാളികൾ.ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരും അപകടത്തിൽ മരിച്ചിട്ടുണ്ട്. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 11 …