അടിവസ്ത്രത്തിൽ 21,000 രൂപ; ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന രണ്ടു യുവതികൾ പിടിയിൽ

റാന്നി: ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയ രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരുടെ യഥാർഥ പേരുകൾ സംബന്ധിച്ച് വ്യക്തതയില്ല. നിരവധി മോഷണക്കേസുകളിൽ പ്രതികളാണിവർ. വിവിധ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. പിടിയിലായ സ്ത്രീകളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ പൊലീസ് കണ്ടെത്തി. എരുമേലി മേഖലയിൽ മോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു സ്വകാര്യ ബസിൽവെച്ച് ഇരുവരും …