പ്രണയത്തിന് തടസ്സം മകൻ; കാമുകനുമായി ചേർന്ന് 24 കാരനെ മാതാവ് കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

ബെലഗാവി: മകനെ മാതാവും കാമുകനും കൂട്ടുകാരും ചേർന്നു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മാതാവിന്റെ പ്രണയ ബന്ധത്തെ എതിർത്തതാണ് കൊലയ്ക്ക് കാരണമായത്. ബെലഗാവി ജില്ലയിലെ ആർടി നഗർ സ്വദേശിയായ വിജയ് നാരായൺ(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിജയ്‌യുടെ മാതാവ് മീന നാരായൺ, കാമുകൻ രാകേഷ്, സുഹൃത്തുക്കളായ സച്ചിൻ, മനോജ്, തമന്ന, ഏക്നാഥ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാർലറിൽ മാനേജറായ മീനയും മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് ജാമുനിയും തമ്മിൽ പ്രണയത്തിലായായിരുന്നു. രാകേഷിനെ തന്റെ ഡ്രൈവറായി മീന നിയമിച്ചിരുന്നു. എന്നാൽ …