ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണു, പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിട പറഞ്ഞത് പുലിമുരുകൻ, ഒടിയൻ, നരൻ തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ(53) അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. ദിലീപിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ മൂന്നുദിവസം മുൻപാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. വൈശാഖ്, ജോഷി, ഷാജി കൈലാസ് തുടങ്ങിയ മലയാളത്തിലെ പ്രമുഖരായ സംവിധായകർക്കൊപ്പം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ക്യാമറയിൽ പകർത്താനുള്ള അദ്ദേഹത്തിന്റെ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016-ൽ …