33 വർഷം നീണ്ട നിയമപോരാട്ടം; കാസർകോട്ട് പൊലീസ് പിടിച്ചെടുത്ത ചന്ദനത്തൈലത്തിന് പകരം മൂന്ന് കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

കാസർകോട്: 33 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കാസർകോട് നായന്മാർമൂലയിലെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത ചന്ദനത്തൈലത്തിന് പകരമായി ഉടമയ്ക്ക് 3,00,62,500 രൂപ (മൂന്ന് കോടി അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ) നഷ്ടപരിഹാരം നൽകാൻ കേരള സർക്കാർ ഉത്തരവിട്ടു. വനം-വന്യജീവി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ് ആണ് ഇതുസംബന്ധിച്ച സുപ്രധാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ൽ കേസ് റദ്ദാക്കിയ സുപ്രീംകോടതി പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. നായന്മാർമൂലയിലെ സ്റ്റാൻഡേർഡ് എസൻഷ്യൽ ഓയിൽ ലിമിറ്റഡ് എന്ന സ്ഥാപന ഉടമ എൻ എ …