എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ; സ്ഥിരം ഉപയോഗം, പിടിയിലായത് കോഴിക്കോട്ടെ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആൾ
കല്പറ്റ: വയനാട് ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അറസ്റ്റിൽ. ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ മലപ്പുറം മൊറയൂർ സ്വദേശി ലൗ ഡെൽ വീട്ടിൽ ഡോ.കെ.എൻ മുഹമ്മദ് ഫാബിൻ അറസ്റ്റിലായത്. ഇയാൾ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന് പറയുന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ നൗഫൽ, മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ …