പോളിംഗ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണം; വിഡി സതീശന്‍; വൈകുന്നത് സംശയങ്ങള്‍ക്ക് വഴിവെക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു ദിവസമായിട്ടും പോളിംഗ് ശതമാനത്തിന്റെ അവസാന കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തത് സംശയങ്ങള്‍ക്കിടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. നിയോജക മണ്ഡലം തല പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിംഗ് നിലയും ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ അപ്ലോഡ് ചെയ്യണം. കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു, അത് ഒഴിവാക്കാന്‍ അടിയന്തര നടപടി വേണം -സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍, ഓരോ വോട്ടും നിര്‍ണ്ണായകമാണെന്ന് മുന്നണികള്‍ വിലയിരുത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധനവുണ്ടായേക്കാമെന്ന സൂചനകള്‍ക്കിടയിലാണ് കണക്കുകള്‍ക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കുന്നത്. രണ്ടു ദിവസത്തിനകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നാണ് കമ്മീഷന്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണക്കുകള്‍ പുറത്തുവിടാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് നീരസം പ്രകടിപ്പിച്ചത്.

ഇ.വി എമ്മില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ കണക്ക് മാത്രമാണ് പുറത്തുവന്നത്.

  1. 27 ശതമാനമാണ് ഇത്. ഇതിനു പുറമെ ഹോംവോട്ടിംഗില്‍ 2,26,860 പേര്‍ വോട്ട് ചെയ്തിരുന്നു. കൂടാതെ പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും വേറെയുണ്ട്. 34,128 ഉദ്യോഗസ്ഥരാണ് തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിരുന്നത്.
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page