കാസര്‍കോട്: കിണര്‍ പണിക്കിടയില്‍ കയര്‍പൊട്ടി വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനപ്പെട്ടി, കാവില്‍ വീട്ടിലെ ചന്ദ്രന്‍ നായരുടെ മകന്‍ രാജന്‍ (64)ആണ് മരിച്ചത്.
ഞായറാഴ്ച വാഴുന്നോറടി, മേനിക്കോട്ടാണ് അപകടം. ജോലിക്കിടയില്‍ വീണ് കാലൊടിഞ്ഞ നിലയിലാണ് രാജനെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക സംശയം. പോസ്റ്റു മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ഇന്ദിര. മക്കള്‍: ഐശ്വര്യ, വിനയരാജ്. മരുമകന്‍: നിഥിന്‍.






