യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരു :യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടുകാരുടെ മുന്നിട്ടു വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച മാതാവിനും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ധാർവാഡ് ഹാഷ്മി നഗറിലാണ് പൈശാചിക അക്രമം ഉണ്ടായത് . യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാനാ ( 32 )ണ് കൊല്ലപ്പെട്ടത്. ഫൈറോസിന്റെ വിവാഹം 24 നു നടത്താനിരിക്കുകയായിരുന്നു. വീട്ടിനു പുറത്തു ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു അക്രമം . വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വൈറോസിനെ അക്രമികൾ മാരകങ്ങളുമായി പിന്തുടർന്ന് വീട്ടിനുള്ളിലിട്ടു ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.ഫൈറോസിൻറെ രണ്ട് ഫോണുകൾ ആക്രമികൾ അപഹരിച്ചു .മുഹമ്മദ് ഷാ എന്നയാളും മറ്റൊരാളുമാണ് അക്രമികളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് വേണ്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page