കാസര്‍കോട്: പെരിയ, ആയമ്പാറയില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടോട്ടെ ചിന്നസ്വാമി എന്ന രാജു (62)ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ വീട്ടിനു സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് അന്വേഷിക്കുന്നു.ഭാര്യ: ജയന്തി. മക്കള്‍: സുരേഷ്, കുമാരി, സെല്‍വി.






