പാലക്കാട്: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായിരുന്ന ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു വക്കീല്‍ നോട്ടീസയച്ചു.
ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമി പങ്കാളിയാണെന്നും ജമാഅത്തെ ഇസ്ലാമി തീവ്രവാദിയാണെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ്. വിവാദ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണം. ഒരു കോടി രൂപ നഷ്ടപരിഹാരവും നല്‍കണം- വക്കീല്‍ നോട്ടീസ് പറഞ്ഞു.
ഇസ്ലാമോഫോബിയ നാട്ടില്‍ പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നു നോട്ടീസില്‍ പറയുന്നു. ശ്രീനിവാസന്‍ വധക്കേസുമായി സംഘടനക്കു ബന്ധമൊന്നുമില്ലെന്നു ജമാഅത്തെ ഇസ്ലാമി പറഞ്ഞു. വക്കീല്‍ നോട്ടീസിനെക്കുറിച്ചു ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിട്ടില്ല.







