കാസർകോട് ജില്ലയുടെ അഭിമാന ഉൽപന്നമായി ചക്കയെ പ്രഖ്യാപിച്ചിട്ടു 4 വർഷം : പ്രഖ്യാപനം ബാക്കി

കാസർകോട്: കേന്ദ്രസർക്കാറിന്റെ “ഒരു ജില്ല ഒരു ഉൽപന്നം” പദ്ധതിയിൽ കാസർകോടിന്റെ അഭിമാന ഉൽപന്നമായി ചക്ക തിരഞ്ഞെടുത്തിട്ട് നാല് വർഷംകഴിഞ്ഞു.പ്രഖ്യാപനം വന്നതോടെ ചക്ക ഉപയോഗിച്ചുള്ള നൂതന വ്യാവസായിക പദ്ധതികൾ പ്രാബല്യത്തിൽ വരുമെന്ന് പ്ലാവ് കർഷകർ ആശിച്ചിരുന്നു.പക്ഷെ,അവർക്കു ലഭിച്ചത് നിരാശയായിരുന്നു.അധികൃതർ ഇപ്പോഴും പ്രഖ്യാപനത്തിൽചവിട്ടിപ്പിടിച്ചു ഉറച്ചുനിൽക്കുന്നു.നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് നിരാശരായ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കല്ലുമ്മക്കായയാ യിരുന്നു കാസർകോടിൻറെ സ്വന്തം ഉൽപ്പന്നമായി അനുവദിച്ചിരുന്നത് .എന്നാൽ ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായ യേക്കാൾ വരുമാനസാധ്യത ജില്ലയിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് ഉള്ളതിനാലാണ് ജില്ലാ വ്യവസായ കേന്ദ്രം സമർപ്പിച്ച അപേക്ഷയിൽ കേന്ദ്രസർക്കാർ ജില്ലയുടെ ഉൽപ്പന്നമായി 2022ൽ ചക്കയെ തെരഞ്ഞെടുത്തത്.

കഴിഞ്ഞവർഷം സീസണിൽ ചക്കകൾ പറമ്പുകളിൽ പഴുത്ത് വീണ് നശിച്ചുപോവുകയായിരുന്നു.ഇപ്രാവശ്യവും പതിവുപോലെ ചക്കസീസൺ കടന്നു വന്നിരിക്കുന്നു.സർക്കാരിന്റെ ചക്ക പഖ്യാപനം അറിഞ്ഞിട്ടാണോ അല്ലയോ എന്നറിയില്ല, പ്ലാവുകൾ ഇത്തവണ വേരിലും കായ്ക്കാൻ തുടങ്ങിയിട്ടുണ്ട്. നാട്ടുകാർ അത് ഓർമ്മപ്പെടുത്തുന്നുമുണ്ട്.
മൂല്യ വർധിത ഉൽപ്പന്നങ്ങൾ ചക്കയിൽ നിന്നുണ്ടാക്കിയെങ്കിലും അത് വിൽക്കാൻ ഇടമില്ലാതെ പോയതാണ് കഴിഞ്ഞവർഷം പ്ലാവ് കർഷകർക്ക് തിരിച്ചടിയായതെന്നു അധികൃത പറയുന്നു.. തെക്കൻ കേരളത്തിൽനിന്ന് പോലും സീസണിൽ ചക്ക വാങ്ങാനായി കാസർകോട് ജില്ലയിലേക്ക് ആൾക്കാർ വരുമായിരുന്നു.എന്നാൽ കഴിഞ്ഞവർഷം അതും ഉണ്ടായില്ല.വീട്ടുകാർ പറിച്ചെടുത്ത് തെരുവോരങ്ങളിൽ വില്പനയ്ക്ക് വെച്ചു വെങ്കിലും വിൽപ്പന ശുഷ്‌കമായിരുന്നു .
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ചക്ക വിഭവങ്ങൾ ഒരുക്കി വിവിധ ഇടങ്ങളിൽ മഹോത്സവങ്ങൾ നടത്തിയതല്ലാതെ ചക്കയുടെ സംരക്ഷണത്തിനും, സംഭരിക്കലിനും ജില്ലാ വ്യവസായ കേന്ദ്രം നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.പച്ച ചക്കയിൽ നിന്ന് ചക്ക പൗഡർ,ചക്ക ചിപ്സ്,ചക്ക ഐസ്ക്രീം,ചക്ക ജാം തുടങ്ങി ഒട്ടേറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്.ഇത് സംഭരിച്ച് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അത് ജില്ലയുടെ വ്യവസായിക വളർച്ചയ്ക്കും സഹായകമാവുമാ യിരുന്നുവെന്ന് ചൂണ്ടിക്കാനയിക്കപ്പെടുന്നു.

2018ൽ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര തലത്തിൽ”കേരള ജാക്ക് ഫ്രൂട്ട്” ബ്രാൻഡായി അവതരിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ഈ പ്രഖ്യാപനം. ചക്കയുടെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇവിടെയും തുടർനടപടികൾ കാര്യക്ഷമമായില്ല.

ഈ വർഷം കാലാവസ്ഥ വ്യതിയാനം ഉൽപാദനത്തെ ബാധിക്കാത്തതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഉൽപാദനം ഉണ്ടായിട്ടുണ്ട്.. എന്നാൽ ജില്ലയിലെ സ്വന്തം ഉൽപന്നം ആര് സംരക്ഷിക്കുമെന്ന കാര്യത്തിലാണ് ആശങ്കയുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page