മുംബൈ: പ്രശസ്ത ഗായിക ആശ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതമനുഭവപ്പെട്ടത്. കുറച്ചുകാലമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ലതാമങ്കേഷ്‌കറുടെ സഹോദരിയാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ആശാ ഭോസ്ലെ സംഗീത പ്രേമികളുടെ ഇഷ്ടഗായിക ആയിരുന്നു.പിതാവ് ദിനനാഥ് മങ്കേഷ്‌കര്‍ മറാത്തി നാടകവേദിയിലെ പ്രശസ്തഗായകനായിരുന്നു. 1933ലാണ് ആശാ ഭോസ്ലെ ജനിച്ചത്. ഇന്‍ഡോറിലായിരുന്നു ജനനം. മാതാവ് ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ സഹോദരങ്ങളാണ്. ചെറുപ്രായത്തില്‍ വിവാഹം കഴിച്ചു. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് 16-ാം വയസ്സില്‍ 31കാരനായ ഗണ്‍പത് റാവു ഭോസ്ലെയെയാണ് വിവാഹം കഴിച്ചത്. ചലാ ചലാ നവ് ബാലാ എന്ന ആദ്യഗാനം തന്നെ ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് എണ്ണം പറഞ്ഞ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ചലച്ചിത്ര ഗാനാലാപനത്തിലെ വിസ്മയമായി മാറുകയായിരുന്നു. ചലച്ചിത്ര മേഖലക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചു 2020ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം ആശാ ഭോസ്ലെക്കു സമ്മാനിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷന്‍ പുരസ്‌ക്കാരവും ആശ ഭോസ്ലെക്കു ലഭിച്ചിട്ടുണ്ട്. ആനന്ദ് ബോസ്ലെയാണ് മകന്‍. അന്ത്യകര്‍മ്മങ്ങള്‍ ശിവാജി പാര്‍ക്കില്‍ നാളെ 4 മണിക്കു നടക്കും. എട്ടു ദശാബ്ദത്തോളം നീണ്ടു നിന്ന ഗാനാലാപന തപസ്യയില്‍ 12500 ലധികം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ ആശാ ഭോസ്ലെ ആലപിച്ചിട്ടുണ്ട്.







