അമ്മയെ കൊലപ്പെടുത്തിയ മകൾ ജോലി കഴിഞ്ഞെത്തിയ പിതാവിനെയും വധിച്ചു

പി പി ചെറിയാൻ

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ മകൾ മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി;മൃതദേഹം കൊക്കയിൽ തള്ളിയ മകളെയും കാമുകനെയും പോലീസ് പിടികൂടി
54 വയസ്സുകാരിയായ ചെറി റെബെയ്ൻ, 58 വയസ്സുകാരനായ സ്റ്റീഫൻ റെബെയ്ൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കസാൻഡ്ര ലാംഗ് (29), ജോബി വില്യംസ് (30) എന്നിവർക്കെതിരെ കൂട്ടക്കൊലയ്ക്കു കേസെടുത്തു .

തിങ്കളാഴ്ച മിക്കോയിലുള്ള വസതിയി ൽ വെച്ച് പ്രതികൾ ആദ്യം കസാൻഡ്രയുടെ അമ്മയായ ചെറി റെബെയ്നെ (54) യാണ് കൊലപ്പെടുത്തിയത് . തുടർന്ന്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രണ്ടാനച്ഛൻ സ്റ്റീഫൻ റെബെയ്നെയും (58) ഇവർ കൊന്നു. അതിനു ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ആഴമുള്ള ഒരു കൊക്കയിൽ ഉപേക്ഷിച്ചു.

സ്റ്റീഫൻ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികൾ കൊല്ലപ്പെട്ടവരുടെ കാറിൽ കുട്ടികളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കോടതി ഇവർക്ക് 10 ലക്ഷം ഡോളർ ജാമ്യം നിശ്ചയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page