പയ്യന്നൂരില്‍ അക്രമം തുടരുന്നു; വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിനു തീവെയ്ക്കാന്‍ ശ്രമം, മഴ മറയ്ക്ക് തീയിട്ടു

പയ്യന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പടരുന്നു.
യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ അനുയായിയെന്നു പറയുന്ന എരമം പേരൂലിലെ എം കെ നാരായണന്റെ കാറിനാണ് തീയിട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് തീ വെയ്പ് ഉണ്ടായത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പഞ്ചായത്ത് ജീവനക്കാരനായ നാരായണന്‍ എ ന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയാണ്. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തെ അനുകൂലിച്ച് നാരായണന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നുവത്രെ. ഇതിന്റെ വിരോധമാകാം അക്രമത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

വി .കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തും അക്രമം ഉണ്ടായി. പയ്യന്നൂര്‍ കാങ്കോല്‍, കരിങ്കുഴിയിലെ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന മഴ മറ അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുവെന്നതിന്റെ പേരില്‍ സി പി എം പ്രവര്‍ത്തകന്‍ പയ്യന്നൂര്‍, മാവിച്ചേരിയിലെ ടി പുരുഷോത്തമന്റെ വീടിനും കാറിനും നേരെ കഴിഞ്ഞ ദിവസം അക്രമം ഉണ്ടായിരുന്നു. പ്രസ്തുത സംഭവത്തിനു പിന്നിലെ അക്രമികളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ശനിയാഴ്ച പുലര്‍ച്ചെ വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page