വാഷിംഗ്ടണ്‍: 11 ദിവസത്തെ ബഹിരാകാശ ചന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ്-2 സംഘം ഇന്ന് (ഏപ്രില്‍ 11) രാവിലെ വിജയകരമായി തിരിച്ചെത്തി.
മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തിലെ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് പസഫിക് സമുദ്രത്തില്‍ വിജയകരമായി പതിച്ച ആര്‍ട്ടെമിസ്-2 അംഗങ്ങള്‍ സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തിയതോടെ അവരെ ആരോഗ്യ പരിശോധനക്കു കൊണ്ടുപോയി. ഒറിയോണ്‍ ബഹിരാകാശ പേടകത്തില്‍ നിന്നു നാലു ബഹിരാകാശ യാത്രികരെയും വിജയകരമായി പുറത്തെടുത്തുടനെ അവരെ യു എസ് എസ് ജോണ്‍ പി മൂര്‍ത്തയിലെത്തിച്ചു. അമേരിക്കയിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവനക്കാര്‍ ബഹിരാകാശ സഞ്ചാരികളെ രാവിലെ സന്ദര്‍ശിച്ചു.
ഏപ്രില്‍ ഒന്നിന് വൈകിട്ട് 6.35നാണ് അമേരിക്ക ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് അവര്‍ ചന്ദ്ര ദൗത്യത്തിനു പുറപ്പെട്ടത്.
ആര്‍ട്ടെമിസ് രണ്ട് അംഗങ്ങളെ ബഹിരാകാശപേടകത്തില്‍ നിന്നു പുറത്തെടുത്ത ശേഷം നാസയുടെ ചൊവ്വ പര്യവേഷണത്തിനുള്ള ഒരു പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ചു. ചന്ദ്രദൗത്യത്തിലെ അംഗങ്ങളെ ട്രമ്പ് വൈറ്റ് ഹൗസിലേക്കു വിളിപ്പിച്ചു. ആര്‍ട്ടെമിസ്- രണ്ട് മഹത്തരമായ വിജയമായിരുന്നു. ഇതിനെ മഹത്തരമാക്കിയ ബഹിരാകാശ യാത്രികര്‍ക്ക് അഭിനന്ദനങ്ങള്‍. അടുത്ത ദൗത്യം ചൊവ്വ ഗ്രഹത്തിലേക്കാണ് -ട്രമ്പ് പറഞ്ഞു.







