തളിപ്പറമ്പ്: മട്ടന്നൂര്‍, ഉളിയില്‍ പാലത്തിനു സമീപത്തു ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ പിക്കപ്പ് ഡ്രൈവര്‍ മരിച്ചു. ചക്കരക്കല്ല് കൊയ്യോട്, ആലക്കണ്ടി സ്വദേശിയും കണ്ണൂര്‍ ചാല, ചക്കകുന്നുമ്പ്രത്ത് താമസക്കാരനുമായ നാസിന മന്‍സിലില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ യൂനുസ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.50 മണിയോടെയായിരുന്നു അപകടം. ഇരിട്ടിയില്‍ നിന്നു മട്ടന്നൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്നു പിക്കപ്പ്. ഉളിയില്‍ പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ ബംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റു ബസ് ഇടിച്ചാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു.







