കാസര്‍കോട്: പെരിയ, നിടുവോട്ട്പാറയിലെ വേങ്ങര വളപ്പില്‍ നാരായണന്‍ (65) അന്തരിച്ചു. പെരിയ ക്ഷീരോല്‍പാദക സംഘം മുന്‍ ഡയറക്ടര്‍, പെരിയ പുലിഭൂതസ്ഥാനം മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായിരുന്ന നാരായണന്‍ മികച്ച ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്നു.
ഭാര്യ: സതി. സഹോദരങ്ങള്‍: ചോയിച്ചി, വെള്ളച്ചി, പരേതരായ രാമന്‍, സാവിത്രി.







