കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, കഞ്ചിപ്പള്ളയില്‍ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വനാഥ മൂല്യ (50) എന്നയാളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് കൊല്ലക്കജെയിലെ വീട്ടിനകത്ത് മൃതദേഹം കാണപ്പെട്ടത്. വിശ്വനാഥന്‍ ഒറ്റക്കാണ് താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരും വിശ്വനാഥ മൂല്യയും പിണങ്ങിക്കഴിയുകയാണ്.
രണ്ടു ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടതെന്നു പറയുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






