കാസര്‍കോട്: വോട്ട് ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയ ആളെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂഡ്ലു, ശിവകൃഷ്ണ നഗറിലെ ശ്രീ ദുര്‍ഗ്ഗാ ഹൗസില്‍ ബി. രാമമൂര്‍ത്തി (75)യുടെ മൃതദേഹമാണ് വീട്ടിനകത്തു കണ്ടെത്തിയത്. വീട്ടിനകത്തെ സോഫയില്‍ ഇരുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ചോരതുള്ളികളുണ്ട്. ഇത് എങ്ങിനെ ഉണ്ടായതെന്നു വ്യക്തമല്ല.
വോട്ടു ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയിരുന്ന രാമമൂര്‍ത്തിയെ വെള്ളിയാഴ്ച ആരും പുറത്തു കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയും കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീടിന്റെ വാതില്‍ ചാരിയിരുന്നുവെങ്കിലും കുറ്റിയിട്ടിരുന്നില്ല. രാമമൂര്‍ത്തി വീട്ടില്‍ തനിച്ചാണ് താമസം.
മകളുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: പരേതയായ ശശികല. മക്കള്‍; ശ്വേത (ബാഡൂര്‍ സ്‌കൂള്‍ അധ്യാപിക), അക്ഷത. മരുമക്കള്‍: ജയപ്രകാശ് (വിദ്യാഭ്യാസ വകുപ്പ്), ദീപക് (ഗള്‍ഫ്).






