കാസര്‍കോട്: മകളെ പീഡിപ്പിച്ചുവെന്നു പരാതിയില്‍ പിതാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. 53 കാരനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്ലസ്ടുവിനു പഠിക്കുന്ന കാലത്തു തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് ഇരുപതു വയസായി. ഭയം കാരണം സംഭവത്തെ കുറിച്ച് പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ലെന്നു പറയുന്നു. ഇപ്പോള്‍ കൂടുതല്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ വിവരം മാതാവിനെ അറിയിക്കുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് മാതാവാണ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.






