ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡില്‍ പീഡന ശ്രമം; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

ജയ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡില്‍ പീഡന ശ്രമം നടന്നതായി പരാതി. ജയ്പൂരിലെ തിരക്കേറിയ ഇസ്‌കോണിന് സമീപമുള്ള ന്യൂ സാങ്കനേര്‍ റോഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രതികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നുമുള്ള ആശങ്ക പലരും പങ്കുവച്ചു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് പിന്നിലായി മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് യുവാക്കള്‍ അതിക്രമം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവാഹനങ്ങളും ഓടിക്കൊണ്ടിരിക്കെ, പിന്നിലിരുന്ന യുവാവ്, ബൈക്കില്‍ പോവുകയായിരുന്ന യുവതിയെ പിന്നില്‍ നിന്ന് പിടിക്കാന്‍ ശ്രമിക്കുന്നു. അപ്രതീക്ഷിതമായ സംഭവമായിരുന്നിട്ടും യുവതി അയാളെ തല്ലാനായി കൈ ഉയര്‍ത്തുന്നത് കാണാം. അപ്പോഴേക്കും ബൈക്ക് മുന്നോട്ട് പോയിരുന്നു. ബൈക്കിന് പിന്നിലിരുന്നയാള്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതു ദൃശ്യങ്ങളിലുണ്ട്.

ടോങ്ക് ജില്ലയില്‍ നിന്നുള്ള മന്‍രാജ് മീണ, സുദാമ മീണ എന്നിവരാണ് പ്രതികളെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page