മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെ നേടാനാകുമെന്ന് മുസ്ലീംലീഗ് വിലയിരുത്തുന്നു. ബൂത്തുകളില്‍ നിന്നു പ്രവര്‍ത്തകര്‍ കൈമാറിയ കണക്കുകൾ പരിശോധിച്ച ശേഷമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ വിലയിരുത്തലില്‍ എത്തിയത്. മലപ്പുറം ജില്ലയിലെ 16 സീറ്റുകളിലും വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം പൊന്നാനിയില്‍ വിജയിക്കുന്നതു തങ്ങളായിരിക്കുമെന്നു സി പി എം വിലയിരുത്തുന്നു. കാസര്‍കോട് ജില്ലയില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച രണ്ടു സീറ്റുകളിലും വിജയം ഉറപ്പാണെന്നും വിലയിരുത്തുന്നുണ്ട്. ലീഗിന്റെ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട് ജില്ലയില്‍ അക്കൗണ്ട് തുറക്കാമെന്ന ബി ജെ പിയുടെ പ്രതീക്ഷ ഇത്തവണയും കരിഞ്ഞുപോയേക്കും.
പേരാമ്പ്രയിലും ഗുരുവായൂരിലും കടുത്ത മത്സരമാണ് നടന്നതെന്നും ലീഗ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.







