തിരുവനന്തപുരം: മാതാവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മന്‍സിലില്‍ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകള്‍ സനാ മെഹ്റിന്‍ ആണ് മരിച്ചത്. പാങ്ങോട് ഗവ. എല്‍പിഎസിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്.
മാതാവിനോടൊപ്പം വിവാഹത്തിനുപോയി മടങ്ങുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ വീടിനുമുന്നില്‍ എത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.







