കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. അരീക്കോട് സ്വദേശി അന്‍സാറും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. നാദാപുരം പുളികാവ് പുഴയില്‍ വൈകിട്ടോടെയാണ് അപകടം. തുണി അലക്കാനാണ് കുടുംബം പുഴക്കരയിലെത്തിയത്.
മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടി പുഴയിലിറങ്ങുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് കണ്ടാണ് മാതാപിതാക്കള്‍ പുഴയിലിറങ്ങിയതെന്നാണ് വിവരം. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി പുഴയില്‍ ഇറങ്ങിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ നാദാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.







