കൊച്ചി: വോട്ട് ചെയ്ത ശേഷം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് സ്വദേശി പി സുരേഷ് കുമാറാണ്(53) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞദിവസം രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേല്‍ സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം പതിവ് പോലെ എറണാകുളം നോര്‍ത്തിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു സുരേഷ്. വഴിമധ്യേ നെഞ്ച് വേദന അനുഭവപ്പെട്ട സുരേഷ് അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. എന്നാല്‍ അവിടെ വച്ചുതന്നെ മരണം സംഭവിച്ചു. സിന്ധുവാണ് സുരേഷിന്റെ ഭാര്യ. മകള്‍: മിനി എസ് നായര്‍.







