കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ സഹയാത്രികരും നാട്ടുകാരും കയ്യോടെ പിടികൂടി കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മോനോനും സംഘവും യുവാവിനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്ത് അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ചെമ്മനാട്, ആയിന്‍ക്കുട്ടി വളപ്പിലെ മുഹമ്മദ് അബ്ദുല്‍ നാസറി(45)നെയാണ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം ഏഴേകാല്‍ മണിയോടെ കുമ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം.






