സത്കാരത്തിനിടെ വാക്കുതര്‍ക്കം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

തൃശൂര്‍: സത്ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോര്‍ജിന്റെ മകന്‍ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയില്‍ ഇലക്ട്രീഷ്യനാണ് രാജു. സംഭവത്തില്‍ സുഹൃത്തും അയല്‍വാസിയുമായ പുത്തൂര്‍ ഫ്രിന്റോ (42)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ നാലിനാണ് രാജു ദുബായില്‍ നിന്ന് എത്തിയത്. തിരിച്ച് പോകാനിരിക്കെ സുഹൃത്തുക്കള്‍ക്ക് സത്ക്കാരം നല്‍കുന്നതിനിടെയാണ് സംഭവം. മരത്തിന്റെ ഫ്രെയിമുകളില്‍ ക്ലോക്ക് നിര്‍മിക്കുന്ന വ്യാപാരി കൂടിയാണ് രാജു. സത്കാരത്തിനിടെ മദ്യലഹരിയില്‍ ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഫ്രിന്റോ രാജുവിനെ പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയുമായുരുന്നു. രാജു സംഭവസ്ഥലത്തു മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസ് എത്തിയപ്പോള്‍ കൈയേറ്റത്തിന് ശ്രമിച്ച ഫ്രിന്റോയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സിജിയാണ് രാജുവിന്റെ ഭാര്യ. മക്കള്‍: ഹേഭ, ഹെല്‍ന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page