മഞ്ചേശ്വരത്ത് രണ്ടിടത്ത് വോട്ടിംഗ് മെഷീന്‍ പണിമുടക്കി; പോളിംഗ് വൈകി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ രണ്ടുബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം ഇടഞ്ഞു. മണിക്കൂര്‍ കഴിഞ്ഞ് ഒരിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു. മറ്റൊരിടത്തും യന്ത്രത്തിന്റെ പിണക്കം പരിഹരിച്ചു. അവിടെയും ഒരു മണിക്കൂറോളം വോട്ടിംഗ് വൈകി.
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്തിലെ ഷിറിയ 116-ാം നമ്പര്‍ ബൂത്ത്, ഇതേ മണ്ഡലത്തിലെ കുമ്പള പഞ്ചായത്തില്‍പ്പെട്ട ഉളുവാര്‍- 150ാം നമ്പര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത്. ഉളുവാറിലെ യന്ത്രത്തിന്റെ തകരാറുകള്‍ പരിഹരിക്കുകയായിരുന്നു.പോളിംഗ് വൈകിയതിനാല്‍ ഇരു സ്ഥലങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page