മഞ്ചേശ്വരത്ത് യു ഡി എഫ് കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ രാവിലെ തന്നെ വോട്ടെടുപ്പു ശക്തമായി ആരംഭിച്ചു. മിക്ക ബൂത്തുകളിലും പോളിംഗ് ആരംഭിക്കും മുമ്പു തന്നെ വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായിരുന്നു. മണ്ഡലത്തിലെ യു ഡി എഫ് കേന്ദ്രങ്ങളിലാണ് രാവിലെ വോട്ടര്‍മാരുടെ തിരക്കു പ്രകടമായിട്ടുള്ളത്. വോട്ടെടുപ്പിന്റെ ആദ്യ രണ്ടര മണിക്കൂറില്‍ 15 ശതമാനത്തോളം വോട്ട് പോള്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ ഈ സമയത്തിനുള്ളില്‍ 16.23 ശതമാനമാണ് പോളിംഗ് നടന്നത്. തൃശൂരില്‍ 18 ശതമാനത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിച്ചിട്ടുണ്ട്.
തെളിഞ്ഞ കാലാവസ്ഥയും 11 മണിയോടെ അനുഭവപ്പെടാനിടയുള്ള അതിശക്ത വേനല്‍ച്ചൂടുമാവും രാവിലെ വോട്ടെടുപ്പു ശക്തമാവാന്‍ കാരണമെന്നറിയുന്നു. മഞ്ചേശ്വരത്തെപ്പോലെ തൃക്കരിപ്പൂരിലും തിരഞ്ഞെടുപ്പു പ്രചരണത്തിലെ വാശി വോട്ടെടുപ്പിലും പ്രകടമാവുന്നുണ്ട്. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലും കനത്ത പോളിംഗ് തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page