തെരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ക്ക് വാട്ടര്‍ ബൂത്തൊരുക്കി എസ് വൈ എസ്

കാസര്‍കോട്: വോട്ടര്‍മാര്‍ക്ക് വാട്ടര്‍ ബൂത്തൊരുക്കി എസ് വൈ എസ് പ്രവര്‍ത്തകര്‍. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കുണിയയില്‍ ഒരുക്കിയ വാട്ടര്‍ ബൂത്തിനു സിദ്ദീഖ് സഖാഫി, അബ്ദുല്ലാഹ് ബി എ, കെ കെ മുഹമ്മദ്, ടി കെ ശകീര്‍, മമ്മു കുണിയ എന്നിവര്‍ നേതൃത്വം നല്‍കി.
കുണിയ ദേശീയ പാതയോരത്തെ താജുല്‍ ഉലമ മസ്ജിദിനു സമീപത്ത് ഒരുക്കിയ ബൂത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു വോട്ടര്‍മാരാണ് ദാഹം അകറ്റാന്‍ എത്തിയത്. കടുത്ത വേനലില്‍ വോട്ടു ചെയ്യാന്‍ എത്തിയവര്‍ക്ക് വാട്ടര്‍ ബൂത്ത് ആശ്വാസമായി. പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചാണ് ദാഹം അകറ്റാന്‍ എത്തിയവര്‍ മടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page