വയനാട്: പുലിയെ ജനവാസ മേഖലയില്‍ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം പനമരത്ത് നിന്ന് മൂന്നു ആടുകളെ പുലി കൊന്നുതിന്നിരുന്നു. സംഭവം സ്ഥലവാസികളെ ഭീതിയിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കൂട്ടില്‍പ്പെടാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. അതിനിടെ പുലിക്ക് മയക്ക് വെടി വച്ചിരുന്നുവെന്നും പറയുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണ കാരണം അറിയൂ എന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.







