ചെന്നൈ: മലയാളികള്‍ക്ക് റെയില്‍വേയുടെ വിഷു കൈനീട്ടം. ആറ് സ്പെഷ്യല്‍ ട്രെയിനുകളാണ് വിഷു പ്രമാണിച്ച് റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നിന്ന് ബുധനാഴ്ച മുതല്‍ മംഗളൂരുവിലേയ്ക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇന്നുരാത്രി 11:55 ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് നാളെ വൈകിട്ട് നാലുമണിക്ക് മംഗളൂരു ജംഗ്ഷനില്‍ എത്തുന്ന രീതിയിലാണ് 06127 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
ഏപ്രില്‍ ഒന്‍പതിന് മംഗളൂരു ജംഗ്ഷന്‍ – ചെന്നൈ എഗ്മോര്‍ 06128 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ രാത്രി എട്ടുമണിക്ക് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ന് ചെന്നൈ എഗ്മോറിലെത്തും. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ ആരംഭിച്ചു.
ഏപ്രില്‍ പത്തിന് ചെന്നൈ എഗ്മോര്‍ – മംഗളൂരു സെന്‍ട്രല്‍ 06153 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചെന്നൈ എഗ്മോറില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ഇന്നുച്ചയോടെ റിസര്‍വേഷന്‍ ആരംഭിച്ചു. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.
ഏപ്രില്‍ 11ന് മംഗളൂരു ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേയ്ക്ക് 06041 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മംഗളൂരു ജംഗ്ഷനില്‍ നിന്ന് വൈകിട്ട് ആറുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ ആറരയ്ക്ക് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. റിസര്‍വേഷന്‍ ഏപ്രില്‍ ഒമ്പതിന് ആരംഭിക്കും.
ഏപ്രില്‍ 12 ന് തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംഗ്ഷന്‍ 06042 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. റിസര്‍വേഷന്‍ ഏപ്രില്‍ ഒന്‍പതിന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും.
ഏപ്രില്‍ 15ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ചെന്നൈ എഗ്മോറിലേയ്ക്ക് 0615 നമ്പര്‍ ട്രെയിന്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തും. ഏപ്രില്‍ 15ന് വൈകിട്ട് നാലുമണിക്ക് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 10:45 ന് എഗ്മൂറിലെത്തും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്







