മഞ്ചേശ്വരത്ത് 33 ബൂത്തുകളില്‍ കള്ളവോട്ടിനു ശ്രമം: കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം: തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട മുസ്ലീം ലീഗും യു ഡി എഫും കള്ളവോട്ടു ചെയ്യാന്‍ വ്യാപകശ്രമം നടത്തുകയാണെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ആരോപിച്ചു.
വിദേശത്തുള്ള വോട്ടര്‍മാരുടെ സ്ലിപ് ശേഖരിച്ചാണ് കള്ളവോട്ടു ചെയ്യാന്‍ ശ്രമമെന്നും ലീഗിന്റെ ബി എല്‍ ഒ മാര്‍ വഴിയാണ് ഇത്തരത്തില്‍ സ്ലിപ്പുകള്‍ ശേഖരിച്ചതെന്നും അറിയിപ്പില്‍ പറഞ്ഞു. മണ്ഡലത്തില്‍ ലീഗിനു സ്വാധീനമുള്ള 33 ബൂത്തുകളിലാണ് കള്ളവോട്ട് ശ്രമം നടക്കുന്നതെന്നു അറിയിപ്പില്‍ ആരോപിച്ചു. ഇതിനുവേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകളെക്കൊണ്ടാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. സെന്‍സിറ്റീവ് പോളിംഗ് ബൂത്തുകളില്‍ പൊലീസിനെയും സൈനികരെയും വിന്യസിക്കണം. മഞ്ചേശ്വരം പഞ്ചായത്തിലെ 4,8,12,13,16,18 ബൂത്തുകളിലും മംഗല്‍പ്പാടിയിലെ 74,77,75,78,114,116,80,81,85,89,90,183,189,185 ബൂത്തുകളിലും വൊര്‍ക്കാടി പഞ്ചായത്തിലെ 34,35,36,45,47,43,42,38 ബൂത്തുകളിലുമാണ് കള്ളവോട്ടിനു ശ്രമം നടക്കുന്നതെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സന്ദീപ് വാര്യരെ നെഹ്‌റു കോളേജില്‍ ആക്രമിച്ചുവെന്ന പരാതി; 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്, എസ് എഫ് ഐയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയും കേസ്

You cannot copy content of this page