പാലക്കാട്: കടമ്പഴിപ്പുറത്ത് നിന്നു കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 കാരിയെ ചിക്കമംഗളൂരുവില്‍ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് കാണാതായതെന്ന് പറയുന്നു.
പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് നന്ദന വിനോദയാത്രയ്ക്ക് പോയത്. കുന്നിന്‍ മുകളില്‍ എത്തിയപ്പോഴാണ് നന്ദന കൂടെയില്ലെന്ന വിവരം ഒപ്പമുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചിക്കമംഗളൂരു റൂറല്‍ പൊലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ വനമേഖലയില്‍ തിരച്ചില്‍ നടത്തി വരികയാണ്. മലനിരകളിലെ കനത്ത മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണെന്ന് ഇവര്‍ പറയുന്നു. വന്യമൃഗ സാന്നിധ്യമുള്ള മേഖലയായതിനാല്‍ കുട്ടിയുടെ സുരക്ഷയില്‍ കുടുംബം ആശങ്ക അറിയിച്ചു.







