ഇസ്സത്ത് നഗറില്‍ സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 19കാരന്‍ മരിച്ചു, മുഹമ്മദ് നിഹാലിനെ മരണം തട്ടിയെടുത്തത് പ്ലസ്ടു പരീക്ഷാഫലം വരും മുമ്പെ

കാസര്‍കോട്: സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ സിഎച്ച് മന്‍സിലിലെ അബ്ദുല്‍ റസാഖ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍ (19) ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ഉളിയത്തടുക്ക, ഇസത്ത് നഗറിലാണ് അപകടം. മുഹമ്മദ് നിഹാല്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഥാറിടിച്ചാണ് അപകടമുണ്ടായത്. ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുകയായിരുന്നു മുഹമ്മദ് നിഹാല്‍. ഇതിനിടയില്‍ വിദ്യാനഗറിലെ ഒരു കടയില്‍ താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് വാഹനാപകടം മുഹമ്മദ് നിഹാലിന്റെ ജീവന്‍ തട്ടിയെടുത്തത്.
സഹോരങ്ങള്‍: നസല്‍, തന്‍സീര്‍, റിസ ഫാത്തിമ, ആയിഷ. അപകടം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സന്ദീപ് വാര്യരെ നെഹ്‌റു കോളേജില്‍ ആക്രമിച്ചുവെന്ന പരാതി; 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്, എസ് എഫ് ഐയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയും കേസ്

You cannot copy content of this page