നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മാതാവിനെതിരെ കേസ്

തിരുവനന്തപുരം: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കാട്ടാക്കട പൂഴനാട്ടെ ഷംനയ്‌ക്കെതിരെയാണ് കേസെടുത്തത്. വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഷംന കുറ്റം സമ്മതിച്ചു. ഇവര്‍ക്ക് ഒന്നേമുക്കാല്‍ വയസ്സുള്ള മൂത്ത കുട്ടി കൂടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോള്‍ നോക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു.

ഷംന ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞിരുന്നു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെ രക്തക്കറ കണ്ട് പരിശോധിച്ചപ്പോഴാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടതെന്നും തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ ദേഹത്ത് മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page