ആലപ്പുഴ: മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. ആലപ്പുഴ കൊമ്മാടിയിലെ ചക്കാലയ്ക്കല്‍ സന്തോഷ് (45) ആണ് മരിച്ചത്. കയര്‍ ഫാക്ടറി ജീവനക്കാരനായ സന്തോഷ് രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തി. തുടര്‍ന്ന് വീണ്ടും മദ്യപിക്കാന്‍ ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ നല്‍കിയില്ല. ഇതോടെ വീട്ടിനകത്ത് കയറി മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.







