കോട്ടയം: സിപിഐ ഓഫീസില്‍ കര്‍ഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം തലയാഴം സിപിഐ ഓഫീസില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. കര്‍ഷകനായ ചെല്ലപ്പന്‍(67)പുളിക്കശേരിയാണ് മരിച്ചത്.
സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാര്‍ഗം നശിപ്പിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം ചെല്ലപ്പന്‍ പരാതിപ്പെട്ടിരുന്നു. കൃഷി നശിപ്പിച്ചു, തന്റെ ഉല്‍പന്നങ്ങള്‍ക്ക് വിപണി അനുവദിച്ചില്ല തുടങ്ങിയ ആരോപണങ്ങളും ചെല്ലപ്പന്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സി.പി.ഐ നേതാക്കളുമായി ഇദ്ദേഹം തര്‍ക്കത്തിലായിരുന്നു. ചെല്ലപ്പന്റെ മരണത്തെ തുടര്‍ന്ന് പ്രദേശവാസികളും ബന്ധുക്കളും പ്രതിഷേധത്തിലാണ്. ആര്‍ഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് സ്ഥലത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടം വാശിപിടിക്കുന്നുണ്ട്.







