വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് പീഡനം; യുവവ്യവസായി അറസ്റ്റില്‍

ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ യുവവ്യവസായിയെ പൊലീസ് അറസ്റ്റുചെയ്തു. ഇന്ദിരാ നഗറിലെ വ്യവസായി കൃപലാനിയാണ്(36) അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന ഉദ്യോഗസ്ഥയുടെ പരാതിയിലാണ് അറസ്റ്റ്.

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസ് ആണ് കൃപലാനിക്ക്. ഉദ്യോഗസ്ഥയുമായുള്ള അടുപ്പം വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ പല നിയമലംഘനങ്ങളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസ് വകുപ്പില്‍ ജോലി ചെയ്തിരുന്ന പരാതിക്കാരിയുടെ സഹപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതും വ്യവസായിയുടെ പതിവാണെന്ന് പരാതിയില്‍ പറയുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം കള്ളക്കടത്തിന് കൂട്ടുനിന്നില്ലെങ്കില്‍ സ്വകാര്യ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഉദ്യോഗസ്ഥയെ വരുതിയിലാക്കിയിരുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഏഴ് വര്‍ഷത്തോളം ഇയാള്‍ പീഡനം തുടര്‍ന്നു. പിന്നീടാണ് ഉദ്യോഗസ്ഥ പരാതി നല്‍കുന്നത്. വ്യാജ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ കൃപലാനി ഇതിനുമുമ്പും പ്രതിയായിരുന്നുവെന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page