നാളെ കൊട്ടിക്കലാശം: സംസ്ഥാനത്ത് 60 മണ്ഡലങ്ങളില്‍ അടിയൊഴുക്ക് അതിശക്തം

തിരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നാളെ വൈകിട്ടു നടക്കാനിരിക്കെ സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളില്‍ അടിയൊഴുക്ക് അതിശക്തമാവുന്നു. ഈ മണ്ഡലങ്ങളില്‍ പോരാട്ടം ഇഞ്ചോടിഞ്ചു വാശിയിലായിരിക്കുന്നു.
ബി ജെ പിക്കു നിര്‍ണ്ണായക ശക്തിയുള്ള മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, പാല, കുന്നത്തു നാട്, ചത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളില്‍ ത്രികോണമത്സരം കടുത്തു. ഈ മണ്ഡലങ്ങള്‍ക്കു പുറമെ മറ്റ് 50 മണ്ഡലങ്ങളില്‍ മത്സരം അതിശക്തമാണ്. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, മലപ്പുറത്തെ തവന്നൂര്‍, തിരൂര്‍, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, നാദാപുരം, ബേപ്പൂര്‍, പാലക്കാട്ടെ തൃത്താല, പാലക്കാട്, തൃശൂരിലെ ഗുരുവായൂര്‍, നാട്ടിക എറണാകുളം ജില്ലയിലെ കോതമംഗലം, തൃപ്പൂണിത്തറ, കളമശ്ശേരി, കൊച്ചി, കോട്ടയത്തെ പൂഞ്ഞാര്‍, ഇടുക്കിയിലെ പീരുമേട്, ദേവികുളം, ഇടുക്കി, ഉടുമ്പഞ്ചോല, പത്തനം തിട്ടയിലെ അടൂര്‍, ആലപ്പുഴയിലെ കായംകുളം, ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍, കൊല്ലത്തെ ഇരവിപുരം, കുണ്ടറ, ചവറ, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, തിരുനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വാമനപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം, കാട്ടാക്കട, അരുവിക്കര എന്നീ മണ്ഡലങ്ങളിലാണ് വാശിയേറിയ മത്സര നടക്കുന്ന സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page