മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്‌ക്കന്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണു

കണ്ണൂര്‍: മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്‌ക്കന്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണു. പയ്യന്നൂര്‍ സ്വദേശി കോയാടന്‍ രാജേഷ് ആണ് കിണറ്റില്‍ വീണത്. ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ വിവാഹം ക്ഷണിക്കാനെത്തിയപ്പോള്‍ നായ കുരച്ചതോടെ ഓടുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു എന്ന് പറയുന്നു. ഉടന്‍തന്നെ സമീപ വാസികളും അധികൃതരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി നെറ്റ് ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. കിണറ്റില്‍ വീണതിനെ തുടര്‍ന്ന് നിസ്സാര പരിക്കേറ്റ രാജേഷിനെ പയ്യാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page