40 കാരനായ ഭര്‍ത്താവിനൊപ്പം ഒത്തുപോകാനാകുന്നില്ല; 19 കാരിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി

മധ്യപ്രദേശ്: 40 കാരനായ ഭര്‍ത്താവിനൊപ്പം ഒത്തുപോകാനാകുന്നില്ലെന്ന് 19 കാരി ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. തന്നേക്കാള്‍ 21 വയസ്സ് കൂടുതലുള്ള ഭര്‍ത്താവുമായുള്ള ദാമ്പത്യം സുഖകരമല്ലെന്നും പലപ്പോഴും അപമാനിക്കപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് തന്നെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയ കാമുകനൊപ്പം പറഞ്ഞുവിടാന്‍ പെണ്‍കുട്ടി അഭ്യത്ഥിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച കോടതി കാമുകനൊപ്പം പോകാന്‍ അനുവദിച്ചു.

ഭാര്യയെ അനുജ് കുമാര്‍ എന്നയാള്‍ തടഞ്ഞുവച്ചെന്ന 40കാരനായ ഭര്‍ത്താവ് അവധേഷിന്റെ പരാതിയിലാണ് കോടതിയുടെ നടപടി. കൗണ്‍സിലിംഗ് അടക്കമുള്ള കോടതി നടപടികള്‍ക്ക് ശേഷവും പങ്കാളിക്കൊപ്പം പോകണമെന്ന നിലപാട് 19 കാരി ആവര്‍ത്തിച്ചതോടെയാണ് കോടതി അനുകൂല നിലപാടെടുക്കുകയായിരുന്നു.

ഭര്‍ത്താവിന് തന്നേക്കാള്‍ 21 വയസ്സ് കൂടുതലാണെന്നും ദാമ്പത്യ ഐക്യം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നും യുവതി കോടതിയെ അറിയിച്ചു. പലപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വരുന്നു. ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ പോകാന്‍ ആഗ്രഹിക്കുന്നില്ല. താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും നിയമവിരുദ്ധ ബന്ധനത്തിലല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

തീരുമാനം പുനപരിശോധിക്കാന്‍ കോടതി സമയം നല്‍കിയെങ്കിലും 19കാരി നിലപാടില്‍ ഉറച്ചുനിന്നു. സംരക്ഷിക്കുമെന്ന് പങ്കാളി കോടതിയെ അറിയിച്ചു. ഇതോടെ കാമുകനൊപ്പം പോകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മദ്ധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page